തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്‌സി(31)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേരളത്തിലെത്തിയ ഇവര്‍ മതപരിവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറത്തെ പ്രധാന മതപരിവര്‍ത്തന കേന്ദ്രങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ്. 2012 മുതല്‍ ഇവര്‍ ഇസ്‌ളാം മതം സ്വീകരിച്ച് മുസ്‌ളീം സംഘടനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവരികയുമാണ്.
അതിനാല്‍ തന്നെ മലബാറിലെ മതപഠന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ പോലീസ് ശ്രമിക്കുന്നത്. അതേസമയം ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വിവിധ വിമാനത്താവളങ്ങളിലെ യാത്രാരേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍, മറ്റേതെങ്കിലും പേരിലോ വ്യാജപാസ്‌പോര്‍ട്ടിലോ യാത്ര ചെയ്യാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.അതെ സമയം
തീവ്ര ഇസ്ലാം മതചിന്തയില്‍ ആകൃഷ്ടയായിരുന്ന ഇവര്‍ ചില മതതീവ്രവാദ സംഘടനാപ്രവര്‍ത്തകരുമായും ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നു ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ യുവതിക്കായി അന്വേഷണം നടത്താന്‍ പോലീസിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുവതിയെ കാണാതായതും പോലീസ് അന്വേഷണം മുറുകുന്നതും സംബന്ധിച്ച് വാര്‍ത്തകളിലും സമൂഹ മാദ്ധ്യമങ്ങളിലും വിവരങ്ങള്‍ പ്രചരിച്ചിട്ടും ഇവരെപ്പറ്റി സൂചന ലഭിക്കാതെ പോകുന്നത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ യുവതിയ്ക്ക് രൂപമാറ്റം വരുത്തുകയോ ഏതെങ്കിലും താവളങ്ങളില്‍ അകപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന കാര്യമാണ്.കൂടാതെ ലിസയോടൊപ്പം കേരളത്തിലെത്തുകയും 15 ന് തിരികെ മടങ്ങുകയും ചെയ്ത സുഹൃത്ത് മുഹമ്മദ് അലിയെ കണ്ടെത്താന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
ഇയാള്‍ക്കൊപ്പം മറ്റൊരാള്‍കൂടി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.കഴിഞ്ഞ മാര്‍ച്ച് 7ന് തിരുവനന്തപുരത്തു വിമാനമിറങ്ങിയ ലിസയെക്കുറിച്ച് പിന്നീട് സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ അമ്മ ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതോടെയാണ് യുവതിയുടെ തിരോധാനത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
Post Your Comments