Latest NewsLife StyleHealth & Fitness

രുചി അല്‍പം കുറഞ്ഞാലും ഗുണം ഏറെയാണ്; അറിയാം മുരിങ്ങയില വെള്ളത്തിന്റെ ഗുണങ്ങള്‍

മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഏവര്‍ക്കും നന്നായറിയാം. കാരണം മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ മുരിങ്ങയിലയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചിട്ടുണ്ടോ. രുചിയൊന്നുമില്ലെങ്കില്‍ ഗുണങ്ങള്‍ നിരവധിയാണ്.ഈ വെളളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇളക്കി കുടിയ്ക്കാം. തേനിന്റെ ആരോഗ്യ ഗുണങ്ങള്‍ കൂടിയാകുമ്പോള്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും.മുരിങ്ങയില ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കാം.

ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് ഉണക്കിപ്പൊടിച്ചു തിളപ്പിച്ച വെള്ളം. ടോക്സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ഇവ ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള ഉത്തമമായ ഒരു വഴിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തയ്യാറാക്കി കുടിയ്ക്കുന്നത്. ഇതിലെ വൈറ്റമിന്‍ സി ആണ് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നത്.

തണലില്‍ വച്ചു വേണം, ഉണക്കിപ്പൊടിയ്ക്കാന്‍. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില, വൈറ്റമിന്‍ എ, ബി, സി, ഡി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണിത്. ഇതിനു പുറമേ അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയാണ്. ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണ് മുരിങ്ങാജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും.കുടല്‍ ആരോഗ്യത്തിന് ഉത്തമമായ ഇത് ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരം കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button