ബെംഗുളൂരു: കര്‍ണാടകയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഗവര്‍ണ്‍ വാജുഭായ് വാലയ്ക്ക് നിവേദനം നല്‍കി. നാലു പേജുള്ള നിവേദനമാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.
വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യമില്ല. ഇപ്പോള്‍ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണമാണെന്നും കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറെ അറിയിച്ചു.
Post Your Comments