KeralaLatest News

വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി പ്രധാന അധ്യാപികയുടെ നടപടി; കിലോക്കണക്കിന് അരി പുഴുവും ചെള്ളും വന്ന് നശിച്ചു, സംഭവം ഇങ്ങനെ

കൊച്ചി: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കിയ അമ്പത് ചാക്ക് അരി ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് കുഴിച്ചുമൂടി. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സര്‍ക്കാരില്‍ നിന്ന് വിവിധ മാസങ്ങളില്‍ വാങ്ങി, സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച 1981 കിലോ അരിയാണ് ചെള്ളും പൂപ്പലും വന്ന് നശിച്ചു പോയത്. വടക്കന്‍ പറവൂരിലെ എഐഎസ് യുപി സ്‌കൂളിലാണ് സംഭവം. കിലോയ്ക്ക് 31 രൂപ എന്ന നിരക്കില്‍ മുന്‍ പ്രധാന അധ്യാപികയില്‍ നിന്ന് നഷ്ടം ഈടാക്കിയ ശേഷമാണ് അരി നശിപ്പിച്ചു കളയാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

സ്‌കൂളില്‍ ഉച്ച ഭക്ഷണ വിതരണം കഴിഞ്ഞ് ബാക്കിയാകുന്ന അരിയുടെ കണക്ക് അതാത് മാസം ഉപജില്ലാ വിഭ്യാഭ്യാസ ഓഫീസറെ അറിയിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ എഐഎസ് യുപി സ്‌കൂള്‍ അധികൃതര്‍ ഈ കണക്കുകള്‍ മറച്ച് വച്ചു. കെട്ടികിടന്ന അരിയില്‍ നിന്ന് ദുര്‍ഗന്ധം വന്നു തുടങ്ങിയതോടെ നാട്ടുകാര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയും അരി ഇനി ഉപയോഗിക്കാനാകില്ലെന്ന് വിലയിരുത്തുകയും ചെയ്തു. കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുന്നതില്‍ മുന്‍ പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തി. തുടന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരോട് അരി കുഴിച്ച് മൂടാന്‍ നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button