Kerala

നോർക്ക പുനരധിവാസ പദ്ധതി പ്രവാസി സൗഹൃദമാകുന്നു

മടങ്ങിയെത്തിയ പ്രവാസികൾക്ക് വേണ്ടിയുള്ള നോർക്കയുടെ പുനരധിവാസ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫീൽഡ് ക്യാമ്പ് വിജയം. ഫീൽഡ് ക്യാമ്പിലൂടെ പ്രവാസികൾക്ക് സംരംഭകത്വ പരിശീലനവും വായ്പ യോഗ്യത നിർണ്ണയവും നടത്തി. പ്രമുഖ ബാങ്കായ ഇന്ത്യൻ ഓവർസീസ്സ് ബാങ്കും മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യും നോർക്ക റൂട്ട്‌സും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആവശ്യമായ രേഖകളുമായി ഹാജരായ 214 പേരെ നോർക്ക റൂട്ട്‌സിന്റെയും സി. എം. ഡിയുടേയും നേത്യത്വത്തിൽ സ്‌ക്രീനിംഗ് നടത്തി. ഇതിൽ നിന്നും ഇന്ത്യൻ ഓവർസീസ്സ് ബാങ്ക് യോഗ്യരെന്നു കണ്ടെത്തിയ 70 പേർക്ക് വ്യവസ്ഥകൾക്ക് വിധേയമായി വായ്പ നൽകാൻ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button