മംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അഞ്ചു പേർ പിടിയിൽ. ഐപിസി 376, 506 വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും സ്‌സി എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസ് എടുത്തു.ആശ വർക്കർമാരാണ് സംഭവം പുറംലോകത്തെത്തിച്ചത്. 17കാരിയായ പെൺകുട്ടി കാര്യങ്ങൾ തുറന്നു പറയുകയും അഞ്ച് പ്രതികളുടെയും പേര് വിവരങ്ങൾ കൈമാറുകയും ചെയ്തു.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞുനിന്ന പെൺകുട്ടിയെ ബന്ധുവായ ഗണേഷാണ് ആദ്യം പീഡനത്തിന് ഇരയാക്കിയത്. ഇയാൾ പെൺകുട്ടിയെ സുബ്രഹ്മണ്യ എന്ന സുഹൃത്തിനും കൈമാറുകയും ഇയാൾ രണ്ട് ദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പലയിടത്തായി ഈ പ്രതികളും മറ്റ് മൂന്ന് പേരും കൂടെ ചേർന്ന് പലപ്പോഴായി പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകി . സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
Post Your Comments