ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജി വെച്ചേക്കുമെന്ന് സൂചന. നാളെ രാവില പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നും സൂചനയുണ്ട്. അതോടൊപ്പം തന്നെ മുഖ്യമന്ത്രി നാളെ ഗവര്‍ണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കില്‍ മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷം രാജിവച്ചേക്കും എന്നുമുള്ള അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്.
രാജി വെച്ച വിമത എംഎൽഎമാരെ അനുനയിപ്പിക്കാന്‍ ഒരു തരത്തിലും സാധിക്കാതെ വന്നതോടെ രാജി തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയെന്നുമാണ് സൂചന. ഇന്ന് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ച സാഹചര്യം ഉടലെടുത്തതോടെയാണ് നിലവിലെ അനിശ്ചിതാവസ്ഥ ഇനിയും തുടരേണ്ട എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയതെന്നാണ് റിപ്പോർട്ട്.
Post Your Comments