KeralaLatest News

നഗരത്തെ വിറപ്പിച്ച കലക്ടറേറ്റ് സ്ഫോടനം നടന്നിട്ട് പത്തു വർഷം; അന്വേഷണം എങ്ങുമെത്തിയില്ല

കൊച്ചി: കൊച്ചിയെ വിറപ്പിച്ച കലക്ടറേറ്റ് സ്ഫോടനം നടന്നിട്ട് പത്തു വർഷമാകുന്നു. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്,ലോക്കൽ പൊലീസ്, ആഭ്യന്തര സുരക്ഷാ വിഭാഗം, തീവ്രവാദ വിരുദ്ധ സ്ക്വാഡ് തുടങ്ങി വിവിധ അന്വേഷണ ഏജൻസികൾ ദീർഘനാൾ അന്വേഷണം നടത്തിയിട്ടും കുറ്റവാളികളെ പിടിക്കാനായിട്ടില്ല.

സുരക്ഷാ വീഴ്ചയുണ്ടായെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. കലക്ടറേറ്റിൽ ഇപ്പോഴും മതിയായ സുരക്ഷയില്ല. എറണാകുളം കലക്ടറേറ്റിന്റെ അഞ്ചാം നിലയിലെ ഗോവണിപ്പടിയോടു ചേർന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത് 2009 ജൂലൈ പത്തിന് വൈകിട്ടു മൂന്നു മണിയോടെയായിരുന്നു.

സ്ഫോടനത്തിൽ സർക്കാർ ജീവനക്കാരെ മുതൽ അൽ ഖായിദയെ വരെ സംശയിച്ച് അന്വേഷണം നടത്തി. ആയിരത്തോളം പേരെ ചോദ്യം ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള മൂന്നു പേരിലേക്ക് സംശയമുന നീണ്ടതോടെ ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ വിവരങ്ങൾ ഇന്റർപോളിനു നൽകിയെങ്കിലും ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button