മാഞ്ചെസ്റ്റര്‍: കിവീസിനെതിരായ ലോകകപ്പ് സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ഇതിനിടെ നാലു മുന്‍നിര വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായിട്ടും എം.എസ് ധോണി ക്രീസിലെത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, എന്നിവര്‍ പുറത്തായിട്ടും ദിനേഷ് കാര്‍ത്തിക്കും അതിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയുമാണ് കളത്തിലിറങ്ങിയത്. ഇതോടെ പരിക്ക് കാരണമാണ് ധോണി ഇറങ്ങാതിരുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
അതേസമയം ഡെക്ക്വര്‍ത്ത് ലൂയിസ് നിയമം ഉപയോഗത്തില്‍ വരാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനനുസരിച്ച് സ്കോര്‍ ഉയര്‍ത്തുന്നതിനായാണ് പാണ്ഡ്യയെ ഇറക്കിയതെന്ന് മറ്റ് ചിലരും വാദിക്കുകയുണ്ടായി. എന്നാൽ ഋഷഭ് പന്തിന്റെ വിക്കറ്റ് വീണതോടെ ധോണി ക്രീസിലെത്തി.
Post Your Comments