ന്യൂമാഹി: മാഹിപ്പാലം കടക്കാന്‍ വാഹനങ്ങളുടെ നീണ്ടനിരയാണിപ്പോള്‍. മണിക്കൂറുകള്‍ കാത്താലേ പാലം കടന്നുകിട്ടൂ. അത്രക്ക് മോശമാണിവിടെ റോഡിന്റെ സ്ഥിതി. മാഹിപ്പാലം മുതല്‍ കെടിസി കവലവരെ കുണ്ടും കുഴിയും നിറഞ്ഞ റോഡ് കടന്നുകിട്ടാന്‍ ബുദ്ധിമുട്ടുകയാണ് വാഹനങ്ങള്‍. മാഹിപ്പാലത്തിന്റെ ഉപരിതലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് ഉരുക്ക് കമ്പി പുറത്തേക്ക് തള്ളിയ നിലയിലാണ്. ടാര്‍ അടര്‍ന്ന് പലയിടത്തും ചെറുതും വലുതുമായ കുഴികളുമുണ്ട്.
ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റ് മുതല്‍പാലം വരെയുള്ള റോഡിലെ ടാറിങ്ങ് ഇളകിയുള്ള ദുരിതം കൂടിയായതോടെ യാത്രാക്ലേശം ഇരട്ടിക്കുകയാണ്. പലപ്പോഴും പരിമഠംവരെ വാഹനങ്ങളുടെ നിര നീളുന്നു. മഴ പെയ്തുതുടങ്ങും മുമ്പുള്ള കാഴ്ചയാണിത്. മഴകനക്കുമ്പോള്‍ മാഹി കടന്നുകിട്ടുക തീര്‍ത്തും ദുഷ്‌കരമാവും. മാഹി ഭാഗത്ത് പേരിന് അറ്റകുറ്റപ്പണിയൊക്കെ നടക്കുന്നുണ്ടെങ്കിലും പലയിടത്തും റോഡ് തന്നെ കാണാനില്ല.മൂന്നുവര്‍ഷം മുമ്പ് ഇതുപോലൊരു മഴക്കാലത്താണ് മാഹിപ്പാലം പൂര്‍ണമായും അടച്ച് അറ്റകുറ്റപ്പണി നടത്തിയത്.
പാലത്തിലെ സ്പാനുകളുടെ വിടവ് വര്‍ധിച്ച് അപകടനിലയിലായ ഘട്ടത്തിലാണ് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള ഗണൈറ്റിങ്ങ് നടത്തി ബലപ്പെടുത്തിയത്.
പാലത്തിലെയും അനുബന്ധറോഡുകളിലെയും കുഴികളില്‍ കുടുങ്ങി ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്നതും പതിവാണ്.
Post Your Comments