പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട് പുല്‍പ്പള്ളിയിലാണ് കര്ഷകന് ആത്മഹത്യ ചെയ്തത്. പുല്‍പ്പള്ളി മരക്കടവില്‍ ചുളു ഗോഡ് എങ്കിട്ടന് (55) ആണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യത കാരണമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഇയാള്‍ക്ക് മൂന്നു ലക്ഷത്തോളം കടം ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
കട ബാധ്യതയാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. കബനീനദിയോടും കര്‍ണാടക അതിര്‍ത്തിയോടും ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മരക്കടവ്. കന്നഡ ഭാഷ സംസാരിക്കുന്നവരടക്കം ഇവിടെയുണ്ട്. അടുത്തു തന്നെ നദിയുണ്ടെങ്കില്‍ കൂടി കടുത്തവരള്‍ച്ച കൂടി അനുഭവപ്പെടുന്ന മേഖലയാണിത്. വരള്‍ച്ച രൂക്ഷമായതോടെ അടുത്തകാലത്ത് കൃഷി നഷ്ടത്തിലായിരുന്നു.
Post Your Comments