Latest NewsKeralaIndia

എംപിയായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍; വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: എം.പി എന്ന നിലയില്‍ വയനാടിനായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍. വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വയനാട്ടിലെ പനമരം പഞ്ചായത്തിലെ വി. ദിനേഷ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കത്ത്.

ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ കത്തില്‍ പറയുന്നു. ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button