ബംഗളൂരു: കര്‍ണാടകത്തി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎല്‍എമാർ രംഗത്ത്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചുകൊണ്ട് കുമാരസ്വാമിക്കും ശിവകുമാറിനുമെതിരേ മുംബൈ പോലീസ് കമ്മീഷണർക്ക് എംഎൽഎമാർ പരാതി നൽകി.
വിമതര്‍ താമസിക്കുന്ന മുംബൈയിലെ റിനൈസന്‍സ് പവായ് ഹോട്ടലിലേക്കു ശിവകുമാറും കുമാരസ്വാമിയും എത്തുമെന്ന് അറിഞ്ഞതോടെയാണ് പരാതി നൽകിയത്.ശിവകുമാറിനെയും കുമാരസ്വാമിയെയും ഹോട്ടല്‍ പരിസരത്ത് എത്താന്‍ അനുവദിക്കരുതെന്നും പരാതിയിൽ പറയുന്നു. ഇതോടെ ഹോട്ടലിനു മുമ്പിൽ പോലീസ് സുരക്ഷ ശക്തമാക്കി.
മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പോലീസും കലാപ നിയന്ത്രണ സേനയുമാണ് ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു സുരക്ഷയൊരുക്കുന്നത്.
Post Your Comments