ന്യൂയോർക്ക്: തായ് വാനുമായുള്ള അമേരിക്കയുടെ ആയുധ ഇടപാട് റദ്ദാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനയുടെ ഭാഗമാണ് തായ്‌വാൻ എന്നാണ് ചൈന അവകാശപ്പെടുന്നത്. അമേരിക്കയോട് ചൈന ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതിന് കാരണവും ഇതുതന്നെയാണ്.
യുദ്ധ ടാങ്കുകളും വിമാനങ്ങളെ വെടിവെച്ചിടാന്‍ കഴിയുന്ന മിസൈലുകളുമടക്കം 2.2 ബില്യൺ ഡോളറിന്‍റെ (ഏതാണ്ട് 1,50,78,80,00,000 ഇന്ത്യന്‍ രൂപ) ആയുധ വിൽപ്പനയാണ് അമേരിക്ക തായ് വാനുമായി നടത്താന്‍ പോകുന്നത്. തായ്‌വാന്‍റെ ചരിത്രത്തിലെ ഏറ്റവും വലുതായ ഈ ആയുധ വില്‍പ്പന റദ്ദാക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യയുദ്ധം കൂടുതല്‍ വഷളാകാനാണ് സാധ്യത.
1949-ലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നാണ് തായ്‌വാൻ ചൈനയില്‍ നിന്നും വേറിട്ട് ഒരു സ്വതന്ത്ര രാജ്യമാകുന്നത്. എന്നാല്‍ ചൈന ഇപ്പോഴും അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. തായ്‌വാൻ പ്രസിഡന്‍റ് സായ് ഇംഗ്-വെൻ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം തായ്‌വാനുമായുള്ള നയതന്ത്ര, സൈനിക സമ്മർദ്ദം ചൈന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments