കൊല്ലം : കൊല്ലം ബൈപാസിൽ വീണ്ടും അപകടം.കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തിനശിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് തലകീഴായി മറിഞ്ഞു.
ആംബുലന്‍സിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വാഹനത്തിന് തീപിടിക്കാന്‍ കാരണമായത്. പെട്ടന്ന് തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.
കൊല്ലം ബൈപാസിൽ അപകടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത് വാർത്തയായതോടെ ബൈപാസിൽ വഴിവിളക്കുകളും സ്‌പീഡ് ക്യാമറകളും സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments