വാഷിങ്ടണ്‍: യു.എസില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഷിംഗ്ചണ്‍ ചിസിയിലെ റോഡ് ഗതാഗതം താറുമാറായി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. അതേസമയം വാഹനകത്തിനകത്തു കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി.
അതേസമയം വൈറ്റ് ഹൗസിലും വെള്ളം കയറി. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്.
തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് യു.എസില്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം. വാഷിംഗ്ടണിന്റെ സമീപ പ്രദേശങ്ങളായ മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളേയും മഴ ബാധിച്ചു. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
If you’re in the #DC area, PLEASE STAY OFF THE ROADS! There is a FLASH FLOOD EMERGENCY alert in effect until 11:15am. Do NOT go through flooded roads/sidewalks. It’s difficult to know depth of water or what may be underneath— like downed, live wires. TURN AROUND, DON’T DROWN! https://t.co/E9s1z5zCrl
— DC Homeland Security & Emergency Management (@DC_HSEMA) July 8, 2019
Post Your Comments