കൊടുങ്ങല്ലൂര്‍: വിവാഹദിവസം തന്നെ ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവവും കൂടെ വന്നെത്തിയാല്‍ എന്തുചെയ്യും? അങ്ങനെയൊരു ദിവസമായിരുന്നു ആര്യയ്ക്ക് തന്റെ വിവാഹദിനം. വിവാഹവേദിയില്‍ നിന്ന് ആര്യകൃഷ്ണയ്ക്ക് നേരെ പോകേണ്ടി വന്നത് പരീക്ഷാഹാളിലേക്ക്. കൊടകര കോപ്പുള്ളിപറമ്പില്‍ സഹദേവന്റെയും സുമയുടെയും മകളായ ആര്യകൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഒപ്പം ബിഎഡ് പരീക്ഷയും. വിവാഹിതയായ ശേഷം ഭര്‍ത്താവ് കുഴിക്കാട്ടുശേരി വടക്കൂട്ട് അഖില്‍ ഭാസ്‌കരനൊപ്പം ഡോ. പല്‍പ്പു മെമ്മോറയില്‍ എസ്എന്‍ഡിപി യോഗം കോളജ് ഓഫ് എജ്യുക്കേഷനിലെത്തി പരീക്ഷയെഴുതി മടങ്ങി. രാവിലെ കൊടകര മനക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ താലികെട്ട്.
Post Your Comments