ബംഗ്ലാദേശ്: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് സെമിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കോച്ചായ സ്റ്റീവ് റോഡ്‌സ് തന്റെ കോച്ചിങ് സ്ഥാനത്തുനിന്ന് വിടവാങ്ങി.
അദ്ദേഹത്തിന് 2020 ടി20 മത്സരം വരെ ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ആണ് സ്റ്റീവ് ബംഗ്ലാദേശിന്റെ കോച്ചായി ചുമതലയേറ്റത്. സ്റ്റീവിനെ പുറത്താക്കിയതല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മാനേജ്മെന്റ് അറിയിച്ചു. സംയുക്തമായി തീരുമാനം എടുത്താണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
ബംഗ്ലാദേശ് ഈ ലോകകകപ്പിൽ സ്റ്റീവിന്റെ പരിശീലനത്തിൽ എട്ടാം സ്ഥാനത്താണ് എത്തിയതെങ്കിലും മികച്ച പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും, ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്.
Post Your Comments