ലണ്ടൻ: ലണ്ടനിൽ അരങ്ങേറുന്ന മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപണം നേരിടേണ്ടിവന്ന റഷ്യന്‍ ടൈംസ് ടി.വി ചാനലിനും, സ്പുട്‌നിക് ന്യൂസ് ഏജന്‍സിക്കുമാണ് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ ബ്രിട്ടന്‍റെ നീക്കത്തെ അപലപിച്ച റഷ്യൻ എംബസി ഇത് രാഷ്ട്രീയ പ്രേരിതവും വിവേചനവുമാണെന്ന് പ്രസ്താവിച്ചു.
ലണ്ടനിലെ ആഗോള സമ്മേളനത്തില്‍ അറുപതോളം മന്ത്രിമാരും, 1,000 മാധ്യമപ്രവർത്തകരും, പൊതുജനങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാജ വാർത്തകൾ ഉൾപ്പെടെയുള്ള മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് അന്താരാഷ്ട്ര ചർച്ചയും സഹകരണവും വർദ്ധിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്‍റെ ഉദ്ദേശമെന്ന് സംഘാടകർ വ്യക്തമാക്കി.
Post Your Comments