![rohit-sharma-](/wp-content/uploads/2019/07/rohit-sarmma.jpg)
ലണ്ടന്‍: ഈ ലോകകപ്പ് നേടാനുള്ള രോഹിത് ശർമ്മയുടെ ശ്രമം മഹേന്ദ്രസിംഗ് ധോണിക്ക് വേണ്ടിയെന്ന് രോഹിതിന്റെ ആദ്യകാല പരിശീലകന്‍ ദിനേശ് ലാഡ്. ധോണിയാണ് രോഹിത്തിനെ ഓപ്പണറായി ഉയര്‍ത്തിക്കൊണ്ടുവന്നത്. പിന്നീട് ഇന്ത്യ കണ്ട മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി രോഹിത്. ഇപ്പോള്‍ ധോണിക്ക് വേണ്ടി ലോകകപ്പ് നേടികൊടുക്കാനുള്ള പരിശ്രമത്തിലാണ് രോഹിത്. ധോണിക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് രോഹിത് എന്നോട് വ്യക്തമാക്കിയിരുന്നുവെന്ന് ലാഡ് പറയുന്നു. നേരത്തെ മധ്യനിരയിലായിരുന്നു രോഹിത് കളിച്ചിരുന്നത്. 2013 ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത് ആദ്യമായി ഇന്ത്യയുടെ ഓപ്പണറായി കളിക്കുന്നത്.
Post Your Comments