ബാലംഗീര്‍ : രോഗ ബാധിതയായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു.ഒഡിഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.പിതാവുമായുണ്ടായ വഴക്കിനെത്തുടർന്നാണ് മകൻ നാടിനെ നടുക്കിയ ഈ ക്രൂരത ചെയ്തത്.
പ്രതി സന്തോഷും പിതാവ് രുഷി കര്‍സേലുമായി വാക്കുതര്‍ക്കമുണ്ടായി. കുപിതനായ സന്തോഷ് അച്ഛനെ മരപ്പലക കൊണ്ട് മര്‍ദിച്ചു. പിന്നീടിയാള്‍ രോഗ ബാധിതയായ അമ്മയെ കത്തിക്കുകയായിരുന്നു. രുഷി നാട്ടുകാരെ വിളിച്ചുവെങ്കിലും ഭാര്യയുടെ ജീവൻ രക്ഷിക്കാനായില്ല. ഏഴ് വര്‍ഷത്തോളമായി പ്രതിയുടെ മാതാവ് കിടപ്പിലാണ്.പോലീസ് സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.സംഭവശേഷം ഒളിവിൽ പോയ സന്തോഷിനെ പോലീസ് പിന്നീട് പിടികൂടി.
Post Your Comments