മറയൂര്‍: ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ കാട്ടു പോത്തിന്റെ ആക്രമണത്തില്‍ നിന്നും ബാങ്ക് ജീവനക്കാരി രക്ഷപ്പെട്ടു. കാന്തല്ലൂര്‍ പയസ്നഗര്‍ സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ ഷംലയ്ക്കാണ് മിനി ലോറി ഡ്രൈവര്‍ സുരേഷ് രക്ഷകനായത്.
മറയൂര്‍-കാന്തല്ലൂര്‍ റോഡിലെ വെട്ടുകാട് എന്ന സ്ഥലത്തുവെച്ചായിരുന്നു ഷംലയ്ക്കു നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍ ഇതി കണ്ടുകൊണ്ട് കാന്തല്ലൂരിലേക്ക് വരികയായിരുന്നു സുരേഷ് ഷംലയ്ക്കും കാട്ടുപോത്തിനും ഇടയിലേക്ക് ലോറി ഓടിച്ചുകയറ്റി അപകടം ഒഴിവാക്കുകയായിരുന്നു.
ലോറിയില്‍ ഇടിച്ച കാട്ടുപോത്ത് തിരിഞ്ഞോടി. അതേസമയം കാട്ടുപോത്തിന്റെ ഇടിയില്‍ ലോറിയുടെ ഒരു വശത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഷംലയും സുരേഷും പരിക്കില്ലാതെ രക്ഷപ്പെട്ടു. തന്റെ മിനി ലോറിയില്‍ മറയൂരില്‍നിന്ന് ഇഷ്ടിക ലോഡുമായി കാന്തല്ലൂരിലേക്ക് വരിമ്പോഴാണ് സുരേഷ് ഷംലക്കു രക്ഷകനായി എത്തിയത്.
Post Your Comments