ദില്ലി: സുപ്രീംകോടതിയിലെയടക്കം ഉന്നത കോടതി ജഡ്ജിമാര്‍ പരുഷമായ വാക്കുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. തിങ്കളാഴ്ച രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആധാര്‍ വിധിന്യായത്തിലെ ”ഭരണഘടനാ വഞ്ചന” പോലുള്ള നിരീക്ഷണങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നേടുന്നതിനുമുള്ള ഐഡി തെളിവായി ആധാര്‍ സ്വമേധയാ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ പ്രസാദ്, ഉന്നത കോടതി ജഡ്ജിമാരെ സര്‍ക്കാര്‍ ബഹുമാനിക്കുന്നുവെന്നും അവരും അതേ ബഹുമാനം തിരിച്ച് നല്‍കണമെന്നും പറഞ്ഞു.
‘ഇത് ശ്രദ്ധേയമായ ന്യൂനപക്ഷ വിധിയാണ്. എല്ലാ വിനയത്തോടെയും ഞാന്‍ ഇന്ന് സഭയില്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ സുപ്രീം കോടതി ജഡ്ജിമാരെ ബഹുമാനിക്കുന്നു, പക്ഷേ ഭരണഘടനാ വഞ്ചന പോലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്,’ വിവരസാങ്കേതികവിദ്യ മന്ത്രി കൂടിയായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ജഡ്ജിയുടെ പേര് സഭയില്‍ പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് നല്‍കിയ മറുപടിയില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാരിന്റെ കാലത്തെ
500 പേജുള്ള വിധിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നല്‍കിയ വിയോജിപ്പാണ് ഉദ്ധരിച്ചത്.
ഈ നിയമം ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന് ജഡ്ജി പറഞ്ഞതായി ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. ”ഒരു ബില്‍ അതിന് യോഗ്യത ഇല്ലാത്തപ്പോള്‍ പണ ബില്ലായി പാസാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഇരു സഭകളുടെയും സന്തുലിതാവസ്ഥയിദ്വിമാനവാദത്തിന്റെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നു,” ജഡ്ജിയെ ഉദ്ധരിച്ച് രമേശ് പറഞ്ഞു.
സുപ്രീംകോടതി ഭൂരിപക്ഷ വിധിയിലൂടെ ആധാര്‍ ബില്‍ മണി ബില്ലായി അംഗീകരിച്ചിരുന്നു.
പണ ബില്ലുകള്‍ ലോക്‌സഭയില്‍ മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ, 14 ദിവസത്തിനുള്ളില്‍ രാജ്യസഭ ലോക്‌സഭയിലേക്ക് മടക്കി നല്‍കണം അല്ലെങ്കില്‍ ലോക്‌സഭ പാസാക്കിയ രൂപത്തില്‍ ബില്‍ ഇരുസഭകളും പാസാക്കിയതായി കണക്കാക്കപ്പെടുന്നു. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ല.
Post Your Comments