Latest NewsInternational

ലോകകപ്പ് മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിന് മുകളിൽ വിമാനത്തിന് വിലക്ക്

മാഞ്ചസ്റ്റർ: ഇന്ത്യ– ന്യൂസീലൻഡ് സെമി ഫൈനൽ മൽസരം നടക്കുന്ന ഇന്ന് സ്റ്റേഡിയത്തിനു മുകളിൽ വിമാനങ്ങൾക്കു വിലക്കേര്‍പ്പെടുത്തി. ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിനു മുകളിലുള്ള ആകാശത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ– ശ്രീലങ്ക മൽസരത്തിനിടെ സ്റ്റേഡിയത്തിനു മുകളിൽ ഇന്ത്യ വിരുദ്ധ ബാനറുമായി വിമാനം പറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒരു ദിവസത്തേക്കാണു സ്റ്റേ‍ഡിയത്തിനു മുകൾ ഭാഗം ‘നോ ഫ്ലൈ സോൺ’ ആക്കിയിരിക്കുന്നത്.

പ്രാദേശിക ഭരണകൂടവുമായി ആലോചിച്ചശേഷമാണു തീരുമാനമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു. താരങ്ങളുടെ സുരക്ഷയും സുരക്ഷാ പിഴവ് വന്നതിനെക്കുറിച്ചും പരിശോധിച്ചതായി ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിക്ക് അയച്ച കത്തിൽ ഇസിബി വ്യക്തമാക്കി.അഫ്ഗാന്‍– പാക്കിസ്ഥാൻ മൽസരത്തിനിടെയും ‘ജസ്റ്റിസ് ഫോർ ബലൂചിസ്ഥാൻ’ എന്നെഴുതിയ ബാനറുമായി വിമാനം പറന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button