KeralaLatest NewsGulf

പ്രവാസികള്‍ക്ക് ഇനി ആശ്വസിക്കാം : കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ വർദ്ധിപ്പിക്കാനൊരുങ്ങി ഈ വിമാനകമ്പനി

മട്ടന്നൂർ : കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ വർദ്ധിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈനായ ഗോ എയര്‍. കുവൈറ്റും അബുദാബിയും ഉള്‍പ്പെടെ ഏഴ് അന്താരാഷ്ട്ര സെക്ടറുകളിലേക്കാണ് ഗോ എയര്‍ സര്‍വീസുകള്‍ വിപുലീകരിക്കുക. കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്കും,തിരിച്ചുമുള്ള സർവീസുകളും ആരംഭിക്കും. സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

go air

നിലവില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസും ഇന്റിഗോയുമാണ് കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്നത്. ഇന്റിഗോ കണ്ണൂരില്‍ നിന്ന് നേരിട്ട് കുവൈറ്റിലേക്ക് ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുമ്പോള്‍ തിങ്കള്‍, ശനി ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍. ഇതില്‍ ബഹ്റൈന്‍ വഴിയുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മടക്ക സര്‍വീസ്. അതിനാൽ ഗോ എയര്‍ കൂടി കണ്ണൂരില്‍ നിന്ന് ബഹ്റൈനിലേക്ക് സര്‍വീസ് തുടങ്ങുന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button