മലപ്പുറം: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് 13 വര്‍ഷങ്ങള്‍ക്കു ശേഷം ശിക്ഷ വിധിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ഇ.ടി രാജപ്പനെയാണ് ശിക്ഷിച്ചത്. നിര്‍മാണ പ്രവര്‍ത്തിയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കുറ്റത്തിന് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ചത്.
2006 നവംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുനാവായ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍ണമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കുന്നതിന് കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങി. അഴിമതി നിരോധന നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പിനും രണ്ട് വര്‍ഷം വീതം കഠിന തടവും, 25,000 രൂപ വീതം പിഴക്കുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. രാജപ്പന്‍ കോട്ടയം പിറവം സ്വദേശിയാണ്.
Post Your Comments