Latest NewsIndia

കോണ്‍ഗ്രസ് മുംബൈ യൂണിറ്റിനെതിരെ ഊര്‍മിള  മാറ്റോണ്ട്കര്‍;  നേതൃത്വത്തിന്റെ ഈഗോയും  കലഹവും പ്രചാരണത്തെ ബാധിച്ചു 

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന വന്‍പരാജയത്ില്‍ നിന്ന് കോണ്‍ഗ്രസ് ഇനിയും കരകയറിയിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രാദേശികമായി നേതാക്കളില്‍ നിന്നുണ്ടാകുന്ന തലവേദന. പാര്‍ട്ടിയുടെ സംഘടനാശക്തിയെ ചോദ്യം ചെയ്ത് ഇപ്പോള്‍ എത്തിയിരിക്കുന്നത് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍്ഥിയുമായിരുന്ന ഊര്‍മിള  മാറ്റോണ്ട്കര്‍ ആണ്.

പ്രാദേശിക തലത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പരാജയവും മുംബൈ യൂണിറ്റിലെ കലഹവും ദേശീയ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പ്രചാരണത്തില്‍ തടസ്സങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചുവെന്നാണ് ഊര്‍മിള ആരോപിക്കുന്നത്. മെയ് 16 ന് അന്നത്തെ മുംബൈ കോണ്‍ഗ്രസ് നേതാവ്  മിലിന്ദ് ദിയോറയ്ക്ക് എഴുതിയ ഒന്‍പത് പേജുള്ള കത്തില്‍ മാറ്റോണ്ട്കര്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.  ”മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ ചില പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരുടം വ്യക്തിപരമായ ഈഗോയും  രാഷ്ട്രീയ പക്വതയുടെ അഭാവവും മൊത്തം പ്രചാരണത്തിലും അവിശ്വാസത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു’ എന്നായിരുന്നു കത്തില്‍ അവര്‍ പറഞ്ഞത്.

ഇത് ദൈനംദിന പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുകയും താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ധാര്‍മ്മികതയെ ബാധിക്കുകയും ചെയ്‌തെന്നും ഊര്‍മിള  വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദിയോറ അടുത്തിടെ  കോണ്‍ഗ്രസ് മുംബൈ യൂണിറ്റ് മേധാവി സ്ഥാനം രാജിവച്ചിരുന്നു. മുംബൈയില്‍ മാത്രമല്ല മിക്ക സംസ്ഥാനങ്ങളിലും സംഘടനാതലത്തിലുണ്ടായ പിഴവുകള്‍ വോട്ട് ശതമാനത്തില്‍ വലിയ വിള്ളല്‍ സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button