Latest NewsKuwait

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

കുവൈറ്റ്: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തണമെന്ന നിയമം നടപ്പിലാക്കുമെന്ന മുന്നറിയിപ്പുമായി കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പി‌ആർ ഡയറക്ടറേറ്റ് ജനറൽ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

റോഡപകടങ്ങളിൽ കഴിഞ്ഞ വർഷം 263 പേർ മരിച്ചതായാണ് കണക്ക്. 2017ലേതിനെക്കാൾ 4% അധികമാണ് അത്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ മരണം നടന്നത്. 86 പേരാണ് ഇവിടെ മരിച്ചത്. ട്രാഫിക് കോടതിയിൽ 4584 കേസുകളാണ് എത്തിയത്. ഇതിൽ കഴിഞ്ഞ വർഷം 300 പേർക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 263 ലൈസൻസുകൾ റദ്ദാക്കി. 4,88,778 ദിനാർ പിഴയീടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button