ഇടുക്കി : പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് സിപിഐയുടെ മാര്‍ച്ച്. ഇടുക്കി മുന്‍ എസ്പി കെ.ബി.വേണുഗോപാലിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്.
മുന്‍ എസ്പിക്ക് പുറമേ കട്ടപ്പന ഡിവൈഎസ്പിയെയും പ്രതിയാക്കണമെന്ന് സിപിഐ വ്യക്തമാക്കുന്നു.ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍, ഇ.എസ്.ബിജിമോള്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.മാര്‍ച്ച് തടയാന്‍ വന്‍ പോലീസ് സന്നാഹം സ്റ്റേഷനിൽ മുന്നിൽ നിലയുറപ്പിച്ചിരുന്നു.രാജ്‌കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്പിക്കും കട്ടപ്പന ഡിവൈഎസ്പിക്കും വലിയ പങ്കുണ്ടെന്നാണ് സിപിഐയുടെ നിലപാട്.
പോലീസിന്‍റെ കസ്റ്റഡിയില്‍ രാജ്കുമാര്‍ ക്രൂരപീഡനം ഏല്‍ക്കുകയാണെന്ന് എസ്പിക്ക് അറിയാമായിരുന്നു.ഇക്കാര്യം ബോധ്യപ്പെട്ടിട്ടും എസ്പിയെ സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുകയാണെന്നാണ് സിപിഐയുടെ വിമര്‍ശനം.ഇടുക്കി പോലീസ് മേധാവി എന്ന പദവിയില്‍ നിന്നും എസ്പിയെ മാറ്റിയപ്പോള്‍ പകരം ചുമതല നല്‍കില്ലെന്നായിരുന്നു അദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് എസ്പിയെ സ്ഥലംമാറ്റി കേസില്‍ നിന്നും രക്ഷപെടുത്തുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കേസിലെ പ്രധാന കണ്ണിയായ എസ്പിക്ക് ചെറിയ ശിക്ഷയാണ് സ്ഥലംമാറ്റത്തിലൂടെ ലഭിച്ചതെന്നും സിപിഐ ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു.
Post Your Comments