Latest NewsCricket

ഇന്ത്യയ്‌ക്കെതിരായ തോൽവി; പാക് ടീമിനെതിരെ ഹർജിയുമായി അഭിഭാഷകൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തിരെ തോറ്റതിനെ തുടർന്ന് നിരവധി ആരാധകർ പാക് ടീമിനെതിരെ രംഗത്ത് വന്നിരുന്നു. മ​ത്സ​ര​ത്ത​ലേ​ന്നു​ള്ള താ​ര​ങ്ങ​ളു​ടെ ഹു​ക്ക വ​ലി​യാ​ണ് ടീ​മി​ന്‍റെ തോ​ല്‍​വി​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച്‌ ഒ​രു പാ​ക് അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണിപ്പോൾ. ക​ഫേ​യി​ല്‍ നി​ന്ന് പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അടക്കം അ​ഭി​ഭാ​ഷ​ക​നാ​യ അ​ബ്ദു​ല്‍ ജ​ലീ​ല്‍ മ​ര്‍​വ​താ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. ഭ​ക്ഷ​ണ​ത്തി​ലും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധി​ക്കാ​ത്ത​താ​ണ് മോ​ശം പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഷോ​യ​ബ് മാ​ലി​ക്കി​ന്‍റെ ഭാ​ര്യ​യും ടെ​ന്നീ​സ് താ​ര​വു​മാ​യി സാ​നി​യ മി​ര്‍​സ​യു​ടെ പേ​രും പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

പാ​ക് താ​ര​ങ്ങ​ളാ​യ മാ​ലി​ക്ക്, ഇ​മാ​ദ് വാ​സിം, ഇ​മാം ഉ​ള്‍ ഹ​ഖ്, വ​ഹാ​ബ് റി​യാ​സ് എ​ന്നി​വ​രെ വിം​സ്‌​ലോ റോ​ഡി​ലെ ഒ​രു ഹു​ക്ക പാ​ര്‍​ല​റി​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ക​ണ്ടു​വെ​ന്ന കു​റി​പ്പോ​ടെ അ​ലി ജാ​വേ​ദ് എ​ന്ന​യാളാണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button