![cros](/wp-content/uploads/2019/07/cros.jpg)
തിരുവനന്തപുരം : പള്ളിത്തർക്ക വിഷയത്തിൽ ഓര്‍ത്തോഡോക്‌സ്- യാക്കോബായ സഭാകളെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു.മന്ത്രിസഭാ ഉപസമിതി മറ്റെന്നാൾ തിരുവനന്തപുരത്ത് ചർച്ച നടത്തും .സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ സംസ്ഥാന സർക്കാറിനെയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി സുപ്രീം കോടതി വിമർശിച്ചിരുന്നു.
പള്ളിത്തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു . സുപ്രീം കോടതി വിധിയെ ഓര്‍ത്തഡോക്‌സ് വിഭാഗം വളച്ചൊടിക്കുകയാണെന്നും അവർ പറഞ്ഞു. അതിനിടെ സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതിൽ സർക്കാർ ഉദാസീനത കാണിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് സഭ പറഞ്ഞു.എന്നാൽ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
Post Your Comments