കാബൂള്‍: വീണ്ടും ചാവേർ സ്ഫോടനം. താലിബാന്റെയും അഫ്ഗാൻ സർക്കാരിന്റെയും പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമാധാന ചർച്ചായോഗം ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് സ്ഫോടനം.
അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ട് സുരക്ഷാ ജീവനക്കാരുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. 140-ലേറെ പേര്‍ക്ക് പരിക്കേറ്റു.
ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഗസ്‌നിയിലെ ഇന്റലിജന്‍സ് യൂണിറ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാഷണല്‍ ഡയറക്ടറേറ്റ് ഒഫ് സെക്യൂരിറ്റി (എന്‍.ഡി.എസ്) അംഗങ്ങളാണ് കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാര്‍.
Post Your Comments