നീലേശ്വരം : പാലക്കാട്ട് ചീർമക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാക്കള്‍ പിടിയിലായി. നീലേശ്വരം സ്വദേശികളായ പ്രഭാകരൻ, പ്രകാശൻ, കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.മോഷ്ടാക്കളെ പിടിക്കുന്നതിനുളള ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ച്ച തൊട്ടടുത്ത മറ്റൊരു ക്ഷേത്രമായ നാരാൻകുളങ്ങര ക്ഷേത്രത്തിലും കവർച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.സിവിൽ പോലീസ് ഓഫീസർമാരായ അബൂബക്കർ കല്ലായി,ജയൻ ബേക്കലം, മധു അമ്പലത്തറ, സുനിൽകുമാർ നീലേശ്വരം, വിനീഷ് ചന്തേര, ജിനേഷ് ചെറുവത്തൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
15 പവൻ വരുന്ന തിരുവാഭരണങ്ങളും കാൽക്കിലോയോളം വെള്ളി ആഭരണങ്ങളും അപൂർവ താളിയോല ഗ്രന്ഥവുമാണ് ഇന്നലെ ക്ഷേത്രത്തിൽനിന്ന് നഷ്ടമായത്.ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിൽ ഉൾക്കൊള്ളുന്ന തെക്കേക്കാവിനു സമീപത്തെ കലവറയിൽ ഇരുമ്പു പെട്ടിയിലാക്കിയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 108 മണികൾ ഉള്ള വസൂരി മാല, ആയത്താർ എന്നു സ്ഥാനപ്പേരുള്ള ക്ഷേത്രനർത്തകന്റെ ആഭരണങ്ങളും നഷ്ടപ്പെട്ടു. കലവറയുടെ പൂട്ടു തകർത്തായിരുന്നു കവർച്ച.
Post Your Comments