ഗോദ്‌റേജ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്സണായ നിസാബ ഗോദ്‌റേജിന്റെ വാർഷിക ശമ്പളം 5.2 കോടി രൂപ. ഇത് കമ്പനിയുടെ ജീവനക്കാരുടെ ശരാശരി വേതനത്തെക്കാൾ 123 .47 മടങ്ങ് കൂടുതലാണ്.
എന്നാൽ 2017 -2018 നെ അപേക്ഷിച്ച് വാണരുടെ ശമ്പളത്തിൽ 19 ശതകമാനം കുറവുണ്ടായി.കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണീ കണക്കുകൾ.നിസാബയുടെ അച്ഛനും കമ്പനി ചെയർമാൻ എമറിറ്റസുമായ ആദിഗോദ്‌റേജിന്റെ പ്രതിഫലം 6.07 കോടി രൂപയാണ്.മുൻ വർഷത്തെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ശമ്പളം 20 ശതമാനം കുറഞ്ഞു.
എംഡിയും സിഇഒയുമായ വിവേക് ഗംഭീറിന്റെ ശമ്പളമ 13.1 കോടി രൂപയാണ്.അതായത് ,പ്രതിമാസം ഒരു കോടിയിലേറെ രൂപ.ഇത് ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാൾ 311 .26 മടങ്ങ് കൂടുതലാണെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നുണ്ട്
Post Your Comments