വാഷിംഗ്ടണ്‍: കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയായ സ്ത്രീക്ക് 5,000 ഡോളര്‍ ടിപ്പ് നല്കിയ കാമുകിയെ അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലാണ് സംഭവം. 24 കാരിയായ സെറീന വോള്‍ഫാണ് തന്റെ കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫ്ളോറിഡയിലെ റെസ്റ്റോറന്റില്‍ പ്രഭാത ഭക്ഷണത്തിന് ശേഷം 55.37 ഡോളര്‍ ടിപ്പ് നല്‍കിയത്. മോഷണക്കുറ്റത്തിനും വ്യാജ ഇടപാടിനും യുവതിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ അവര്‍ ജയിലിലാണ്.
ഫ്ളോറിഡയിലെ ക്ലിയര്‍വാട്ടറിലെ റെസ്റ്റോറന്റിലാണ് സംഭവം. ന്യൂയോര്‍ക്കിലേക്ക് വിമാന ടിക്കറ്റെടുത്ത് കൊടുക്കാന്‍ കാമുകി ആവശ്യപ്പെട്ടതായി കാമുകന് മൈക്കല്‍ ക്രെയിന്‍ പൊലീസിനോട് പറഞ്ഞു. ഇത് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് അവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുക്കുകയും ചെയ്തു. അതേസമയം ന്യൂയോര്‍ക്കിലേക്കുള്ള മടക്ക വിമാനത്തിന് പണം നല്കാന് വിസമ്മതിച്ചതിന് കാമുകനെ ശിക്ഷിക്കാന്‍ വോള്‍ഫ് ആവശ്യപ്പെട്ടതായി അറസ്റ്റ് സത്യവാങ്മൂലത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്ലിയര്‍ സ്കൈ ബീച്ച്സൈഡ് കഫെ വ്യാജ ഇടപാടാണ് ഇതെന്ന് അറിയുന്നതിന് മുന്‍പ് തന്നെ പരിചാരികയ്ക്ക് ടിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് മൈക്കല്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് വ്യാജ ഇടപാട് നല്‍കിയതായി അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ വോള്‍ഫ് മോഷണ കേസില്‍ അറസ്റ്റിലാകുകയും ചെയ്തു. അതേസമയം ടിപ്പ് ലഭിച്ച സ്ത്രീയ്ക്ക് ഇത് വളരെയധികം അദ്ഭുതമുണ്ടാക്കി. എന്നാല്‍ ഈ സന്തോഷവും ആശ്ചര്യവും അധിക നേരം നിലനിന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
Post Your Comments