ന്യൂ ഡൽഹി: ഇനി മുതൽ കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏർപ്പെടുത്താനൊരുങ്ങി കെജ്‌രിവാൾ സര്‍ക്കാര്‍. ഇനി അഴിമതി കാണിച്ചാൽ നിര്‍ബന്ധിത വിരമിക്കല്‍ ആയിരിക്കുമെന്ന് കെജ്‌രിവാൾ താക്കീത് ചെയ്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പ് അഴിമതി കേസുകളിൽ അകപ്പെട്ടവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും കെജ്‌രിവാൾ പരിശോദിക്കുന്നുണ്ട്.
സർക്കാരിന്‍റെ ജനകീയ പദ്ധതികളിൽ ഇത്തരക്കാർ കാലതാമസം വരുത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഷയം ലെഫ്.ഗവർണർ അനിൽ ബായിജാള്‍ ചീഫ് സെക്രട്ടറി വിജയ്ദേവ് എന്നിവരുമായി കെജ്‌രിവാൾ ചർച്ച ചെയ്തു. കേന്ദ്ര സിവിൽ സർവീസ് ചട്ടം 56 അനുസരിച്ചാണ് സര്‍ക്കാരിന്‍റെ നീക്കം.
Post Your Comments