KeralaLatest News

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: നഗരത്തില്‍ നടന്ന വന്‍ സ്വര്‍ണവേട്ടയില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വര്‍ണം കവര്‍ന്ന കേസിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. ഇവര്‍ക്ക് കവര്‍ച്ചയില്‍ നേരിട്ട് പങ്കില്ല, എന്നാല്‍ ഇരുവരും പ്രതികള്‍ക്ക് സഹായം നല്‍കിയവരാണ്. കേസില്‍ ആകെ 10 പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

സ്വര്‍ണവ്യാപാരി ബുജുവിന്റെ ജീവനക്കാരനായ അനില്‍കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തിരുന്നു. ഒല്ലൂക്കര മണ്ണൂത്തി മംഗലശ്ശേരി വീട്ടില്‍ റിയാസ് (36), വെള്ളിയാലിക്കല്‍ കണിമംഗലം തോട്ടുങ്കല്‍ വീട്ടില്‍ നവീന്‍(29), ആലപ്പറ കണ്ണറ പയ്യംകൂട്ടില്‍ സതീഷ് (40), പേരാമംഗലം ആലം പാണ്ടിയത്ത് വീട്ടില്‍ മനു എന്നു വിളിക്കുന്ന സനോജ് (21) എന്നിവരാണ് അറസ്റ്റിലായത്. റിമാന്‍ഡിലുള്ള ഇവരെ കസ്റ്റഡിയില്‍ വാങ്ങാനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. രണ്ടു പേരെ വീതം കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. കസ്റ്റഡിയില്‍ പ്രതികളെ ലഭിക്കുന്നതോടെ തൊണ്ടി മുതല്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. പ്രതികള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ബിജുവിന്റെ സഹായി അനികുമാര്‍ നല്‍കിയ വിവരമനുസരിച്ചാണ് തൃശൂരിലുള്ള സംഘം പദ്ധതി തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button