ന്യൂ ഡൽഹി: കേരള സന്ദർശനത്തിനെത്തിയ ജര്‍മന്‍ സ്വദേശിനി ലിസ വെയ്‌സിനക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. ജർമ്മൻ സ്വദേശിനിയുടെ തിരോധാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എൻ ഐ എ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനൽ ചിലർക്കെതിരെ ഇന്റർപോൾ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 7ന് സുഹൃത്തായ മുഹമ്മദ് അലിക്കൊപ്പം കേരളത്തിലെത്തിയ ലിസ വെയ്‌സിയെ മാർച്ച് 10 മുതലാണ് കാണാതാകുന്നത്. പിറ്റേ ദിവസം മൊബൈൽ ഫോൺ, ജി മെയിൽ അക്കൗണ്ട് എന്നിവ ഡീ ആക്ടിവേറ്റായി. 15ന് നെടുമ്പാശ്ശേരി വഴി മുഹമ്മദ് അലി കേരളം വിടുകയും ചെയ്തു. ജർമൻ സ്വദേശിനിക്ക് വേണ്ടിയുള്ള അന്വേഷണം കേരളത്തിന്റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഐബിയും ഇത് അന്വേഷിക്കുന്നുണ്ട്.
Post Your Comments