ബെംഗളൂരു: എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഭാരതത്തിന്റെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–2 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു.
1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 15ന് പുലർച്ചെ 2.15ന് ആണ് എല്ലാവരും കാത്തിരിക്കുന്ന വിക്ഷേപണം.
ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കുന്ന ദൗത്യം സെപ്റ്റംബർ ആദ്യവാരം ചന്ദ്രോപരിതലത്തിൽ ഇറക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ പറഞ്ഞു. ദൗത്യത്തിനായി 3.84 ലക്ഷം കിലോമീറ്റർ ദൂരമാണു ജിഎസ്എൽവി സഞ്ചരിക്കുക.
ലാൻഡറും ഭൂമിയും തമ്മിലുള്ള ദൂരം അളക്കുന്നതിനായി, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ച ഉപകരണവും ജിഎസ്എൽവി ലാൻഡറിൽ ഉണ്ടാവും. സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രയാൻ–1 ഉപരിതലത്തിൽ ഇടിച്ചിറക്കുകയായിരുന്നു. യു എസ്, ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനിൽ പര്യവേക്ഷണ വാഹനങ്ങൾ ഇറക്കിയിട്ടുള്ളത്.ചന്ദ്രന്റെ രാസഘടന, ധാതുക്കൾ, ജലകണികകൾ എന്നിവയെക്കുറിച്ചാണു പ്രധാനമായും പഠിക്കുക
Post Your Comments