ലിയോണ്‍: ഫിഫ വനിത ലോകകപ്പ് കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട് അമേരിക്ക. ഫ്രാന്‍സിലെ പാര്‍ക് ഒളിമ്പിയാക് ലിയോണൈസ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ നെതർലാൻഡ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് കിരീടം അമേരിക്ക സ്വന്തമാക്കിയത്.
#USA HAVE WON THE #FIFAWWC 2019! #LaGrandeFinale | #USANED???? pic.twitter.com/sjDVeuXSXo
— FIFA Women's World Cup (@FIFAWWC) July 7, 2019
മേഗന് റെപീന(61-ാം മിനിറ്റില്‍ പെനാല്‍റ്റി), റോസെ ലവെല്ലെ(69-ാം മിനിറ്റില്‍) എന്നിവരാണ് വിജയഗോളുകൾ വലയിലാക്കിയത്. 24-2 എന്ന അഗ്രിഗേറ്റ് സ്കോറില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് നെതർലാൻഡ്‌സ് അമേരിക്കയോട് തോൽവി ഏറ്റുവാങ്ങുന്നത്.
That's your #FIFAWWC 2019, everybody! #DareToShine pic.twitter.com/wEPhkZeCWK
— FIFA Women's World Cup (@FIFAWWC) July 7, 2019
വനിത ലോകകപ്പ് ഫുട്ബോളിൽ നാലാം തവണയാണ് അമേരിക്ക കിരീടം നേടുന്നത്. ഇതിനു മുൻപ് 1991, 1999, 2015 വര്‍ഷങ്ങളിലായിരുന്നു അമേരിക്ക ചാമ്പ്യനായത്.
⭐️⭐️ HISTORY ⭐️⭐️@USWNT | #OneNationOneTeam pic.twitter.com/FZTBjRDcAc
— FIFA Women's World Cup (@FIFAWWC) July 7, 2019
Post Your Comments