തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. 6.8 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു.. ഇതു വഴി സംസ്ഥാന സര്‍ക്കാരിന് 902 കോടി രൂപയാണ് അധിക വരുമാനം ലഭിക്കുന്നത്. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 പൈസ കൂട്ടി. പ്രതിമാസം 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 50 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല.
Post Your Comments