അരീന: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തജിക്കിസ്ഥാനെതിരേ അവിശ്വസനീയ തോല്‍വി. ആദ്യപകുതിയില്‍ 2-0 ത്തിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ 4-2ന്റെ പരാജയം ഏറ്റുവാങ്ങിയത്.
നായകന്‍ സുനില്‍ ഛേത്രിയുടെ രണ്ട് ഗോള്‍ മികവില്‍ മുന്നിട്ടു നിന്നിടത്തു നിന്നാണ് രണ്ടാം പകുതിയില്‍ ഇന്ത്യ നാല് ഗോളും വഴങ്ങിയത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ കൊറിയയോടും സിറിയയോടുമാണ് ഇനി ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടത്. അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് ആരാധകരെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്.
പ്രതിരോധത്തിലെ പരിചയസമ്പത്തില്ലായ്മ വിനയായി. സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ആ വിടവ് പ്രകടമാവുകായും ചെയ്തു. മലയാളി താരം ജോബി ജസ്റ്റിന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തി.
Post Your Comments