
ബെംഗുളൂരു: കര്‍ണാടകത്തില്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജി വച്ചു. എല്ലാവരും കോണ്‍ഗ്രസിന് രാജിക്കത്ത് നല്‍കിയെന്ന് സൂചന. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് മന്ത്രി സ്ഥാനം രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു.
ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുമാരസ്വാമി രാജി വയ്ക്കണമെന്നും ബിെപി പറഞ്ഞു.
106 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നാഗേഷ് ബിജെിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ ഭൂരിപക്ഷം 106ഉം കുമാരസ്വാമിയുടേത് 105ഉം ആയി.
Post Your Comments