മസ്ക്കറ്റ്: ബലൂണ്‍ കാര്‍ണിവലിന് ഈ മാസം തുടക്കമാകും. ഒമാനില്‍ ഇതാദ്യമായാണ് ബലൂണ്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 ന് തുടങ്ങി ആഗസ്റ്റ് 25 വരെയാണ് കാര്‍ണിവല്‍ നടക്കുന്നത്. സഹനൂത്തിലെ 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് കാര്‍ണിവല്‍ വേദി. ചൂടുവായു നിറച്ച 15 ബലൂണുകളാണ് ഉണ്ടാകുക. ഒരു ബലൂണില്‍ ഒരു സമയം അഞ്ചു മുതല്‍ 10 വരെ ആളുകള്‍ക്ക് സഞ്ചാരിക്കാൻ കഴിയും.
ബലൂണുകളില്‍ കയറുന്നവര്‍ക്ക് 100 മീറ്റര്‍ വരെ ഉയരത്തില്‍നിന്ന് സലാലയുടെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാം. 500 ബൈസയായിരിക്കും ഒരാള്‍ക്ക് നിരക്ക്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള നിരവധി വിനോദ ഉപാധികളും കാര്‍ണിവല്‍ വേദിയില്‍ ഉണ്ടാകും.
Post Your Comments