Latest NewsIndia

ബിജെപിയിൽ അംഗത്വമെടുത്തതിന് യുവതിയെ വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടു

അലിഗഡ് : ബിജെപിയിൽ അംഗത്വമെടുത്തതിന് മുസ്ലിം യുവതിയെ വാടകവീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്. ഗുലിസ്‌തന എന്ന യുവതിയാണ് പരാതി നൽകിയത്. വീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതിനൊപ്പം തന്നോട് അപമര്യാദയായി അയാൾ പെരുമാറിയെന്നും യുവതി പരാതിയിൽ പറയുന്നു.

സംഭവം പോലീസ് അന്വേഷിച്ചുവരികയാണെന്ന് അലിഗഡ് സീനിയർ സൂപ്രണ്ട് ആകാശ് കുൽഹരി പറഞ്ഞു. “വീട്ടുടമസ്ഥന്റെ അമ്മ വാടകക്കാരിയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടു. ഇതേ ചൊല്ലി തർക്കമുണ്ടായപ്പോഴാണ് ബിജെപിയിൽ ചേർന്നതിനെ ചൊല്ലിയും വാഗ്വാദം നടന്നത്,” എന്നാണ് ആകാശ് കുൽഹരി എഎൻഐയോട് പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button