ദുബായ്: എംപ്ലോയ്മെന്റ് കോഡ് പാലിക്കാത്തതിനാല്‍ പാക്കിസ്ഥാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്മെന്റ് ( ബിഇഒഇ) പന്ത്രണ്ട് വിദേശ റിക്രൂട്ടിംഗ് സ്ഥാപനങ്ങളെ പാകിസ്ഥാന്‍ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് വിലക്കി. ഇത് കുടിയേറ്റക്കാര്‍ക്കിടയില്‍ ഗുരുതരമായ പ്രശ്‌നമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വാഗ്ദാനം ചെയ്ത ജോലി നല്‍കാതിരിക്കുക, വായ്ജ വിസ നല്‍കുക, പറഞ്ഞുറപ്പിച്ച ശമ്പളം നല്‍കാതിരിക്കുക എന്നീ പിഴവുകള്‍ കണ്ടെത്തിയതോടെയാണ് ഇത്തരമൊരു നടപടി. പാകിസ്ഥാന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോയാണ് 12 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇറാഖ്, അസര്‍ബൈജാന്‍, ഒമാന്‍ എന്നിവിടങ്ങളിലുള്ള മൂന്നു വീതം റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കാണ് വിലക്ക്. ദുരിത ബാധിതരില്‍ നിന്നും രാജ്യത്തിന്റെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ അറ്റാച്ചിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.
Post Your Comments