Latest NewsFootball

പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴിൽ ഉയരങ്ങൾ കീഴടക്കാൻ ഇന്ത്യ; ഇന്റർകോണ്ടിനെന്റൽ കപ്പ് തുടങ്ങി

അഹമ്മദാബാദ്: പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴിൽ ഉയരങ്ങൾ
കീഴടക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇന്റർകോണ്ടിനെന്റൽ കപ്പ് പോരാട്ടത്തിന് ഇന്നു തുടക്കം.

രാത്രി 8ന് ട്രാൻസ് സ്റ്റേഡിയ അരീനയിലെ ആദ്യമത്സരത്തിൽ ഇന്ത്യയും, തജിക്കിസ്ഥാനും തമ്മിലാണ് പോരാട്ടം. തായ്‌ലൻഡിൽ നടന്ന കിങ്സ് കപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനക്കാരായിരുന്നു. അനസ് എടത്തൊടിക, ജോബി ജസ്റ്റിൻ, സഹൽ അബ്ദുസമദ് എന്നീ മലയാളികൾ സ്റ്റിമാച്ച് പ്രഖ്യാപിച്ച 25 അംഗ ടീം പട്ടികയിൽ ഇടം നേടിയിരുന്നു. സ്റ്റിമാച്ചിന്റെ രണ്ടാമത്തെ പ്രധാന ടൂർണമെന്റാണിത്

ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇത്തവണ 4 ടീമുകളും ഏഷ്യയിൽനിന്നാണ്. 13 ന് ഉത്തര കൊറിയ, 16ന് സിറിയ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മറ്റു കളികൾ. 4 ടീമുകളും പരസ്പരം മത്സരിച്ച്, മികച്ച 2 ടീമുകൾ 17നു ഫൈനലിൽ ഏറ്റുമുട്ടും. ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ കഴിഞ്ഞ പതിപ്പിൽ പേരു സൂചിപ്പിക്കും പോലെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ടീമുകളായിരുന്നു പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button