കുട്ടികളുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളിലെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു പോഷകസമൃദ്ധമായ ആഹാരം അത്യാവശ്യമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് നല്‍കുന്ന ആഹാരത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നന്നായി പഠിക്കാനുള്ള ഊര്‍ജം, പഠിച്ചത് മനസ്സിലാക്കാനും മറക്കാതിരിക്കാനുള്ള ബുദ്ധിവികാസം എന്നിവയ്ക്ക് പോഷക സമൃദ്ധമായ ആഹാരം നല്‍കണം. ഭക്ഷണം മാത്രമല്ല വ്യായാമവും വിനോദവുമൊക്കെ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്. കുട്ടികളെ സൈക്ലിങ്ങ്, സ്വിമ്മിങ് പോലുള്ള വ്യായാമങ്ങള്‍ പരിശീലിപ്പിക്കാം. ഇതാ കുട്ടികളിലെ ബുദ്ധിവികാസത്തിന് സഹായകരമാകുന്ന ചില ഭക്ഷണങ്ങള്‍…
കുട്ടികളുടെ ആഹാരത്തില്‍ നാരുകളും മാംസ്യങ്ങളും ധാരാളമടങ്ങിയ ഭക്ഷണം, എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗോതമ്പ്, കടല-പയര്‍ വര്‍ഗങ്ങള്‍ എന്നിവ കൊണ്ടുള്ള ആഹാരം നല്‍കണം. തൊലി കളയാത്ത ധാന്യങ്ങളാണ് ഉത്തമം.തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ഒമേഗ ഫാറ്റി ത്രീ ആസിഡ് വളരെ അത്യാവശ്യമാണ്. മത്സ്യങ്ങളിലാണ് ഒമേഗ ഫാറ്റി ത്രീ ആസിഡുള്ളത്. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളും സോബായബീന്‍, പാല്‍, മുട്ട, ഇറച്ചി എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് കോഴിയിറച്ചി നല്‍കുമ്പോള്‍ ബ്രോയിലര്‍ കോഴി ഒഴിവാക്കാം. പകരം നാടന്‍ കോഴിയിറച്ചി വേണം ഇവര്‍ക്ക് നല്‍കാന്‍.
പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ബുദ്ധിയെ ത്വരിതപ്പെടുത്തുന്നു. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ശ്രദ്ധക്കുറവു മാറ്റാന്‍ സഹായകരമാണ്. ബദാം, കശുവണ്ടി, ഒലിവ് എണ്ണ എന്നിവയില്‍ അടങ്ങിയിരി ക്കുന്ന വൈറ്റമിന്‍ ഇ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. ഈന്തപ്പഴം, തേന്‍ എന്നിവയും നല്‍കാം. സിങ്ക് അടങ്ങിയിട്ടുള്ള മത്തക്കുരുപോലെയുള്ളവ ഓര്‍മശക്തി കൂട്ടാന്‍ നല്ലതാണ്. ആപ്പിള്‍ കഴിക്കുന്നത് തലച്ചോറിന് ഉണര്‍വ്വേകും.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി കോശങ്ങളുടെ പ്രവര്‍ത്തന ക്ഷമതയ്ക്ക് അത്യാവശ്യമാണ്. ഓര്‍മശക്തി കൂട്ടാനും ശ്രദ്ധക്കുറവു പരിഹരിക്കാനും വൈറ്റമിന്‍ സി സഹായിക്കും. പഴങ്ങള്‍, ജ്യൂസുകളാക്കി നല്‍കുന്നതിനു പകരം സാലഡ് രൂപത്തില്‍ നല്‍കാം. പച്ചക്കറികളും കൂടി ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Post Your Comments