KeralaLatest News

കസ്റ്റഡിമരണം ; സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

ഇടുക്കി : പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. എസ്‌പിക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കരുത്.കട്ടപ്പന ഡിവൈ എസ് പിക്കെതിരെയും നടപടി വേണം . കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ല. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. എസ്‌പിയെ ഭീകര വിരുദ്ധ സ്‌ക്വഡിലേക്ക് മാറ്റിയതിലും എതിർപ്പ്.

അതേസമയം കേസിൽ ക്രൈംബ്രാഞ്ച് പ്രതിപട്ടിക വിപുലീകരിക്കാൻ ഒരുങ്ങുന്നു. മരിച്ച രാജ്‌കുമാറിനെ കൂടുതൽ പോലീസുകാർ മർദ്ദിച്ചിരുന്നു.ആദ്യ നാല് പ്രതികളെ കൂടാതെ കൂടുതൽ പോലീസുകാർ മർദ്ദിച്ചു. തെളിവ് നശിപ്പിച്ചവരെയും പ്രതിചേർക്കും. രാജ്‌കുമാറിന്റെ കൂട്ടാളികളായ ശാലിനിയെയും മഞ്ജുവിനെയും മർദ്ദിച്ച പോലീസുകാരും പ്രതിപട്ടികയിൽ ഉൾപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button