ഷിക്കാഗോ: വടക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ചാംപ്യൻഷിപ്പായ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോളിൽ നാളെ മെക്സിക്കോയെ നേരിടുമ്പോൾ ആതിഥേയർക്കു വിജയത്തിൽ കുറഞ്ഞ ചിന്തയില്ല. അമേരിക്കൻ വനിതകൾ ലോകകപ്പ് കിരീടം ഉയർത്തുകയാണെങ്കിൽ ആഘോഷങ്ങളിൽ പങ്കുചേരാൻ പുരുഷ ടീമിനും അവസരവുമുണ്ട്.
ഇരുപതുകാരായ ഫോർവേഡ് സഖ്യം ക്രിസ്റ്റ്യൻ പുലിസിച്ചും വെസ്റ്റൺ മക്കിനിയുമാണ് അമേരിക്കയുടെ വജ്രായുധങ്ങൾ. എന്നാൽ ഫൈനലിൽ അവർക്കു നേരിടേണ്ടി വരിക ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർ മാരിലൊരാളെ–സാക്ഷാൽ ഗില്ലർമോ ഒച്ചോവയെയാണ്.
മുൻ അർജന്റീന പരിശീലകൻ ജെറാർദ് മാർട്ടിനോയാണ് മെക്സിക്കോയുടെ കോച്ച്. ഇതുവരെ 15 ഗോളുകൾ നേടിയ ടൂർണമെന്റിൽ അമേരിക്കൻ ടീം നേടിയത് ഒരൊറ്റ ഗോൾ മാത്രം.
Post Your Comments